കോറോം അക്ഷയക്ക് 2016 & 2017 വർഷത്തെ ഇ-ഗവേണൻസ് അവാർഡ്

View all Wayanad District Events
കോറോം അക്ഷയക്ക്  2016 & 2017  വർഷത്തെ  ഇ-ഗവേണൻസ്  അവാർഡ്
കോറോം അക്ഷയക്ക് 2016 & 2017 വർഷത്തെ ഇ ഗവേണൻസ് അവാർഡ്

            കേരള സർക്കാർ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിന് നൽകുന്ന 2016 & 2017  വർഷത്തെ   ഇ ഗവേണൻസ്  അവാർഡ് കരസ്ഥമാക്കി കോറോം അക്ഷയ കേന്ദ്രം .കേരളത്തിൽ ഏറ്റവും മികച്ച അക്ഷയ കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം  കോറോം അക്ഷയ കേന്ദ്രം കരസ്ഥമാക്കി. അക്ഷയ വഴി നടപ്പിലാക്കുന്ന വിവിധ കേന്ദ്ര / സംസ്ഥാന സർക്കാർ സേവനങ്ങൾ, പദ്ധതികൾ എന്നിവ വേഗത്തിലും, കാര്യക്ഷമതയിലും പൊതുജനങ്ങൾക്ക് നൽകിയതിനാണ് കോറോം അക്ഷയയെ അവാർഡിനർഹരാക്കിയത്.  3 ജനുവരി 2019 ന് തിരുവനന്തപുരം ഐ എം ജി യിൽ വെച്ച് നടന്ന ചടങ്ങിൽ കോറോം അക്ഷയ സംരംഭകൻ ശ്രീ മുഹമ്മദ് റാഫി, കേരള ചീഫ് സെക്രട്ടറി ശ്രീ ടോം ജോസ്  ഐ എ എസ് ൽ നിന്നും സർട്ടിഫിക്കറ്റും,മൊമന്റൊയും  ഏറ്റുവാങ്ങി

Share:

Tags:


Share your comments below