Malappuram District Events

 • 21
 • Oct

  പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം : പുതിയ സര്‍ക്കാര് ഉത്തരവ് പ്രകാരം  ജില്ലയിലെ വിവിധ പ്രദേശങ്ങളി‍ല്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.   താഴെ പറയുന്ന ഗ്രാമ പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റിയിലെ പ്രദേശങ്ങളിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.           ക്രമ നമ്പര്‍ ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി പ്രദേശം 1. വാഴയൂര്‍ കക്കോവ് 2. പള്ളിക്കല്‍ കരിപ്പൂര്‍ 3. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ 4. പൊന്മള പള്ളിയാളില്‍ 5. പെരിന്തല്‍മണ്ണ പാതാക്കര 6. ഒതുക്കുങ്ങല്‍ കൊളത്തുപ്പറമ്പ് 7. പൂക്കോട്ടൂര്‍ വെള്ളൂര്‍ 8. പാണ്ടിക്കാട് വെള്ളുവങ്ങാട് 9. തിരുന്നാവായ കാരത്തൂര്‍ 10 തിരുന്നാവായ ചേരൂരാല്‍ 11 കോഡൂര്‍ വലിയാട് 12. ഊര്‍ങ്ങാട്ടിരി മൈത്ര 13. അമരമ്പലം ചേലോട് 14. അമരമ്പലം കവളമുക്കട്ട 15. കാളികാവ് ഐലാശ്ശേരി 16. കാളികാവ് പല്ലിശ്ശേരി 17. നിലമ്പൂര്‍ വല്ലപ്പുഴ 18. നിലമ്പൂര്‍ കരിമ്പുഴ 19. വെട്ടത്തൂര്‍ തേലക്കാട് 20. കാലടി കാലടി 21. ചീക്കോട് പള്ളിമുക്ക് കോട്ടമ്മല് 22. ചാലിയാര്‍ കക്കാടംപൊയില്‍ 23. പള്ളിക്കല്‍ പുളിയംപറമ്പ് 24. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്               ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.    അപേക്ഷ സമര്പ്പണം,   ഓണ്‍ലൈ‍൯ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരെഞ്ഞടുപ്പ്. അപേക്ഷക൪ 18-50 വയസ്സിനുള്ളിലുള്ളവരായിരിക്കണം. കൂടാതെ പ്ലസ്ടു, പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയും. കമ്പ്യൂട്ടര്‍ പരിഞ്ജാനത്തിൻ്റെ സര്ട്ടിഫിക്കറ്റ്  ഉള്ളവരും ആയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവ‍ര്‍,    വനിതകള് , എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവ‍൪ എന്നിവര്‍ക്ക്  അധികമാര്‍ക്കിന് അര്‍ഹതയുണ്ട്.  താല്പര്യമുള്ളവ൪ ഡയറക്ട൪ കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരി‍ല്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/- (Director Kerala State IT Mission Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം      ജൂണ് 25   മുത‍ല്‍ ജൂലൈ 10 വരെ http://aesreg.kemetric.com/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  ഒരു അപേക്ഷയില്‍ മൂന്ന് ലൊക്കേഷനുകളിലേക്ക് ഓപ്ഷ‍ന്൯ നല്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ,  അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടം ഉണ്ടെങ്കി‍ല്‍  ഉടമസ്ഥാവകാശ, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം.  ഡിഡി നമ്പര്‍  അപേക്ഷയി‍ല്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ  അപേക്ഷകര്‍   ജൂലൈ 15    നുള്ളി‍ല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍് പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസി‍ല്‍് നേരിട്ട് എത്തിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങ‍ള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും, 0483-2739027/28  എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.                                                                                                     

Read more
 • 15
 • Oct

മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി  2020 വര്‍ഷത്തേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ ഓണ്‍ലൈലൈനിൽ  സ്വീകരിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഔപചാരിക ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്  ഹാളി‍‍‍ല്‍‍ വെച്ച്  ബഹു. ജില്ലാ കലക്ട‍ര്‍  ജാഫ‍ര്‍ മാലിക് ഐ.എ.എസ്  ഉദ്ഘാടനം  നിര്‍വ്വഹിച്ചു.  പരിശീലനത്തിന് ഹജ്ജ് കോ-ഓര്‍ഡിനേറ്റ‍ ര്‍  ശ്രീ. പി. കെ അസൈന്‍ നേതൃത്വം നല്കി.  കൂടാതെ ലൈഫ് മിഷ‍ന്‍  പ്രൊജക്ട്  പരിശീലനത്തിന് ശ്രീ. മഷൂ‍ര്‍ അഹമ്മദ് , ശ്രീ. സലാഹുദ്ദീന്‍ എന്നിവരും, ദത്തെടുക്കല്‍ ഓണ്‍ലൈ‍ന്‍ പരിശീലനത്തിന് ചൈല്‍ഡ് പ്രൊട്ടക്ഷ‍ന്‍ ഓഫീസ‍ര്‍  ശ്രീ. ഫസല്‍ പുള്ളാട്ട് നേതൃത്വം നല്കി. മുനിസിപ്പ‍ല്‍ കൌണ്‍സില‍ര്‍ മുസ്ലിയാ‍ര്‍ സജീ‍ര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജ‍ര്‍ ശ്രീ. ഗോകുല്‍. പിജി സ്വാഗതവും,  ശ്രീ. ടി.കെ. അബ്ദുറഹ്മാന്‍(അസി. സെക്രട്ടറി) ആശംസയും, ശ്രീ  റഹ്മത്തുള്ള താപ്പി നന്ദിയും രേഖപ്പെടുത്തി. 

Read more
 • 06
 • Aug

2018 ലെ മഹാ പ്രളയത്തി‍ല്‍ വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് അദാലത്തിന് മലപ്പുറം അക്ഷയ   നേതൃത്വം നല്കി. അദാലത്തില്‍  ഇ ആധാ‍ര്‍  സൌജന്യമായി നല്കി. 

Read more
 • 06
 • Aug

അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാരില്‍ നിന്നും അക്ഷയ സംരംഭകരില്‍ നിന്നും ശേഖരിച്ച  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ബഹു. ജില്ലാ കലക്ടര്‍ക്ക്  ജില്ലാ പ്രൊജക്ട് മാനേജര്‍ കൈമാറുന്നു.

Read more
 • 19
 • Jul

                  മലപ്പുറം  അക്ഷയ ജില്ലാ ഓഫീസും NHM   പ്രൊജക്ടും സംയുക്തമായി ജില്ലയിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള കമ്പ്യൂട്ട‍ര്‍ പരിശീലനം വിവിധ പഞ്ചായത്തുകളില്‍ അക്ഷയ കേന്ദ്രങ്ങ‍ള്‍ മുഖേന നടത്തി വരുന്നു. 6 പഞ്ചായത്തുകളി‍ല്‍ പരിശീലനം പൂര്‍ത്തീകരിച്ചു.

Read more
 • 22
 • Jun

SSLC, PLUSTWO  പരീക്ഷകളി‍ല്‍ മുഴുവ‍ന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് നേടിയ സംരംഭകരുടെ മക്കള്‍ക്കുള്ള ഉപഹാരം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എ.പി ഉണ്ണികൃഷ്ണന്‍ കൈമാറുന്നു.

Read more
 • 22
 • Jun

അക്ഷയ സംരംഭകര്‍ക്ക് ടാബ് വിതരണം അക്ഷയ  ഓലപ്പീടിക അക്ഷയ സംരംഭക  ശ്രീമതി . ഷക്കീല ജൂലിയറ്റിന് നല്കി ബഹു.  പി. ഉബൈദുള്ള.  എം.എല്‍. എ  നിര്‍വ്വഹിക്കുന്നു

Read more
 • 20
 • Apr

         മലപ്പുറം അക്ഷയ ജില്ലാ ഓഫീസും യുവിന്‍ ടെക്നോളജിയും സംയുക്തമായി നിര്‍മ്മിച്ച  കലക്ട്രേറ്റ് ഗാര്‍ഡ‍ന്‍ ബഹു. ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യുന്നു.

Read more
 • 12
 • Mar

അക്ഷയ ജില്ലാ ഓഫീസില്‍ സ്ഥാപിച്ച വി.സി റൂം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രമീതി. സക്കീന പുല്പ്പാടന്‍ ബഹു. ഐ,ടി മിഷന്‍ ഡയറക്ടറുമായി  സംവദിച്ച് ഉദ്ഘാടനം നി‍ര്‍വ്വഹിക്കുന്നു.

Read more
 • 20
 • Dec

എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ദതിയുടെ ഭാഗമായി   കോട്ടക്കല്‍ നഗരസഭയെ ആദ്യ ഡിജിറ്റല്‍ പട്ടണമായി  ജില്ലാ കലക്ടര്‌ അമിത് മീണ പ്രഖ്യാപിക്കുന്നു. 

Read more